Thursday 13 June 2019

Thailand family trip


ബാങ്കോക്കിലേക്കു തനിയെ യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ ഇത് വായിക്കണം , തീർച്ചയായും നിങ്ങൾക്കു ഇത്  ഉപകാരപ്പെട്ടേക്കാം.

നീണ്ട 2 വർഷത്തെ പഠനത്തിനു ശേഷം ഞാനും ഒരു വിദേശ യാത്രക്കു പോയി . ഞങ്ങളുടെ ആദ്യ വിദേശ യാത്ര - തായ്ലൻഡ് : പാട്ടായ , ബാങ്കോക്  5 പകലും 4  രാത്രിയും . എല്ലാവരും പോയിട്ടുള്ള സ്ഥലങ്ങൾ  മാത്രമാണ് ഞങ്ങളും സന്ദർശിച്ചത് അതിനാൽ ഒരു യാത്ര വിവരണം ഞാൻ ഉദ്ദേശിക്കുന്നില്ല . നിങ്ങൾ കാണേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ധാരാളം എഴുത്തുകൾ സഞ്ചാരി ഗ്രൂപ്പിൽ ഉണ്ട്.
സ്വന്തമായി നടത്തിയ യാത്രയിൽ എനിക്കുണ്ടായ ചില അനുഭവങ്ങൾ നിങ്ങൾക്കു ഉപകാരപ്പെടുന്ന രീതിയിൽ ഷെയർ ചെയ്യുന്നു എന്ന് മാത്രം.

1 . ഞങ്ങൾ പെട്ടെന്ന് തീരുമാനിച്ച യാത്ര ആയിരുന്നു എങ്കിലും സഞ്ചാരയിലെ യാത്ര അനുഭവങ്ങൾ, മറ്റു ചില തായ്ലൻഡ് യാത്ര ബ്ലോഗ്സ്, വ്ലോഗ്സ്എന്നിവ ഞങ്ങൾക്ക് ഉപകാരപെട്ടു . ട്രാവൽ ഏജൻസികളുമായി സംസാരിക്കുന്നതു ബഡ്ജറ്റ് തീരുമാനിക്കാൻ സഹായിക്കും. യാത്ര തിയതി നിശ്ചയിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുക. പിന്നീട് നിങ്ങളുടെ യാത്ര പദ്ധതി ( Itinerary ) തയ്യാറാക്കിയാൽ മതിയാകും.

2 . യാത്ര  നേരത്തെ പ്ലാൻ ചെയ്യുക ആണെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്യുക. കൊച്ചിയിൽ നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ തായ് എയർ ഏഷ്യ ടിക്കറ്റ് ലഭിക്കുക. ഓഫർ വരുമ്പോൾ ബുക്ക് ചെയ്യുക ആണെങ്കിൽ 7000 രൂപക്ക് പോയി വരാനുള്ള ടിക്കറ്റ് ലഭിക്കും , താമസിക്കുന്നത് അനുസരിച്ചു അത് 15000 രൂപയ്ക്കു മുകളിലേക്ക് ഉയരും. Easemytrip , Goibibo , Makemytrip , Yatra , Airasia മുതലായ സൈറ്റുകളിൽ അവസാന നിരക്കുകൾ പരിശോധിച്ചു ബുക്ക് ചെയ്യാവുന്നതാണ് .

 3 .  നിങ്ങളുടെ യാത്ര പദ്ധതിയും ബഡ്ജറ്റും അനുസരിച്ചുള്ള റൂം നേരത്തെ തന്നെ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും പക്ഷെ താമസിച്ചാലും ചിലവിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. റൂം ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ യാത്ര  ഉദ്ദേശിക്കുന്ന സ്ഥലങ്ങളുമായുള്ള ദൂരം കണക്കാക്കി ബുക്ക് ചെയ്താൽ ട്രാൻസ്പോർടാഷൻ ചിലവ് കുറക്കാൻ സാധിക്കും .  ഉദ്ദാരണത്തിനു പട്ടായ ബീച്ച് അല്ലെങ്കിൽ വോക്കിങ് സ്ട്രീറ്റ് അടുത്ത് റൂം ബുക്ക് ചെയ്യുന്നതു നന്നായിരിക്കും. 4 സ്റ്റാർ ഹോട്ടൽസ് ഒകെ വളരെ വില കുറച്ചു നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കും . Booking.com , Goibibo , makemytrip  മുതലായ sites നിങ്ങൾക്കു ഉപയോഗപ്പെടുത്താവുന്നതാണ് .

4. 4 ആപ്പ്ലിക്കേഷൻസ് ഡൗൺലോഡ് ചെയ്യുക , അത് നിങ്ങളുടെ യാത്രയെ വളരെയധികം സഹായിക്കും : Klook , Grab , English Thai translator , അല്ലെങ്കിൽ google translator , പിന്നെ നമ്മുടെ Google Maps ഉം.

5. വിസാ നടപടികൾ :

A. വിസാ നിങ്ങൾക്കു രണ്ടു രീതിയിൽ എടുക്കാം . ഇവിടെ നിന്നും വിസാ എടുത്തുകൊണ്ടു പോകാം , അതിനു നടപടിക്രമങ്ങൾ കൂടുതലാണ് പക്ഷെ രണ്ടാഴ്ചയിൽ കൂടുതൽ അവിടെ നിങ്ങൾക്കു നിൽക്കണമെങ്കിൽ ഇതാണ് ഏക മാർഗം . സാധാരണ യാത്രക്കാർക്ക് രണ്ടാഴ്ചയിൽ താഴെ അവിടെ തങ്ങുന്നവർ Visa on  arrival ലഭ്യമാണ് . അത് അവിടെ ഇറങ്ങിയ ശേഷം എയർപോർട്ടിൽ നിന്ന് ലഭിക്കുന്നതാണ് .

B . വിസാ ഫീസ് :
ഏകദേശം 2000 രൂപയാണ് . പക്ഷെ ഇപ്പോൾ ആഗസ്റ്റ്  31  2019 വരെ അത് ഫ്രീ ആണ് . അതിന്റെ കാലാവധി ഇനിയും നീട്ടാനാണ് സാധ്യത എന്നാണ് അറിയുന്നത് .

C. നടപടി ക്രമങ്ങൾ :
Visa on arrival  ഫോം ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചു കൊണ്ടുപോകുകയോ , വിസാ കൗണ്ടറിൽ നിന്ന് എടുക്കുകയോ ചെയ്യാം . അത് നിങ്ങൾക്കു വരിയിൽ നിന്നുകൊണ്ടുതന്നെ പൂരിപ്പിക്കാൻ സാധിക്കും.അതിൽ ചേർക്കേണ്ട വിവരങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളു. മറ്റൊരു ഫോം ഇമ്മിഗ്രേഷൻ ഫോം ആണ് , അത് നിങ്ങൾക്കു വിമാനത്തിൽ നിന്ന് തരുന്നതാണ് . അതും പൂരിപ്പിച്ചു കയ്യിൽ വക്കുക .

D . നിങ്ങളുടെ കയ്യിൽ കരുതേണ്ട സാധനങ്ങൾ :
Visa on arrival ഫോം, ഇമ്മിഗ്രേഷൻ ഫോം, വെളുത്ത പശ്ചാത്തലത്തിൽ ഉള്ള ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ , പാസ്പോർട്ട് , ഹോട്ടൽ ബുക്ക് ചെയ്തതിന്റെ രേഖ , തിരിച്ചുള്ള വിമാന ടിക്കറ്റ് ( മൊബൈൽ കോപ്പി മതിയാകും )

E . 10000 ബാത്ത്  ഒരു വിസക്കായി  നമ്മുടെ കയ്യിൽ  കാണിക്കണം എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട് പക്ഷെ അവർ അത്  ചോദിക്കുന്നില്ല , ഒരു പക്ഷെ ഫ്രീ വിസക്ക് അത് ആവശ്യം ഇല്ലായിരിക്കാം .

F . 2 കൗണ്ടറുകൾ അവിടെ പ്രവർത്തിക്കുന്നുണ്ട് - ഒരു ഫ്രീ കൌണ്ടർ , പിന്നെ എക്സ്പ്രസ്സ് കൗണ്ടറും. എക്സ്പ്രസ്സ് കൗണ്ടറിൽ ക്യൂ കുറവായിരിക്കും പക്ഷെ ഒരു വിസക്ക് 200 ബാത്ത് ഫീസ് കൊടുക്കണം . ഞങ്ങൾ ഏതായാലും ഫ്രീ കൌണ്ടർ ആണ് ഉപയോഗിച്ചത് , ഏകദേശം 45 മിനിട്ടു ക്യൂ നിൽക്കേണ്ടി വന്നു.

G. ആവശ്യമുള്ള ടിക്കറ്റുകൾ ( ഹോട്ടൽ ബുക്കിംഗ് , റിട്ടേൺ ടിക്കറ്റ് )എല്ലാം ഒരു ഫോൾഡറിൽ മുന്നെ തന്നെ ഡൌൺലോഡ് ചെയ്തു വക്കുക . അവിടെ ഫ്രീ wifi ഉണ്ടെങ്കിലും അത്ര വിശ്വസനീയമല്ല .

H. എല്ലാ പരിപാടികളും കഴ്ഞ്ഞു പാസ് പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തു , ഇമ്മിഗ്രേഷൻ ഫോമിന്റെ പകുതി അഥവാ ഡിപ്പാർച്ചർ കാർഡ് നിങ്ങൾക്കു തരും  അത്  സൂക്ഷിച്ചു വക്കുക , തിരിച്ചു വരുമ്പോൾ കാണിക്കണം.

6 . എയർപോർട്ടിൽ നിന്ന് നിങ്ങൾ യാത്ര ആരംഭിക്കുകയാണെങ്കിൽ , താഴെ ഇറങ്ങുമ്പോൾ തന്നെ വാഷ് റൂം ഉപയോഗിക്കാവുന്നതാണ് . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , നിങ്ങൾക്കു ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം വെള്ളം നിർബന്ധം ആണെങ്കിൽ ഒരു കുപ്പി  കയ്യിൽ കരുതുക .

7 . അടുത്തതായി ഒരു സിംകാർഡ് വാങ്ങുക , ധാരാളം കടകൾ അവിടെ ഉണ്ട് . ഞങ്ങൾ വാങ്ങിയത് dtac എന്ന കമ്പനിയുടെ സിം ആണ് , അതിനു 180 ബാത്ത് ചിലവായി. അതിൽ അൺലിമിറ്റഡ് ഇന്റർനെറ്റും 30 മിനിട്ട്  സംസാരവും കിട്ടും . നല്ല കവറേജും ഉണ്ട് . സിം ഫോണിൽ ഇട്ടു അവര് തന്നെ നെറ്റ്വർക്ക് സെറ്റ് ചെയ്തു തരും. പാസ്പോര്ട്ട് ആണ് അതിനു ആവശ്യമായ ഡോക്യുമെന്റ് .

8 . അവിടെ തന്നെ 7 - eleven എന്ന ഒരു ഷോപ് ഉണ്ട് . തായ്ലൻഡിലെ ഏതു മുക്കിലും മൂലയിലുമുള്ള ഒരു സൂപ്പർമാർകെറ്റ് ശ്രേണി ആണ് അത് . എല്ലാ വിധ റെഡി ടു ഈറ്റ്  ആഹാരങ്ങളും അവിടെ നിന്ന് കിട്ടും . അത് അവർ തന്നെ ചൂടാക്കിയോ , ഉണ്ടാക്കിയോ നമുക്ക് തരും . ഇവിടെ നിന്നും നമുക്കു ബ്രേക്ഫാസ്റ്  കഴിച്ചു ഇറങ്ങാം.

9 . യാത്ര മാർഗ്ഗങ്ങൾ :

യാത്രക്കായി നമുക്ക് ധാരാളം മാർഗ്ഗങ്ങൾ ഉണ്ട് . Grab car , Grab Taxi , സാധാരണ ടാക്സി , unauthorised taxi , ടുക്  ടുക്, ബസ് , ട്രെയിൻ  മുതലായവ . ഇവയിൽ ഞാൻ ഉപയോഗിച്ചതിനെ കുറിച്ച് പറയാം.
Grab എന്ന ആപ്പ്ലിക്കേഷൻ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക . ഉബർ ഒകെ ഉപയോഗിക്കുന്ന പോലെ തന്നെ പോകേണ്ട സ്ഥലം അടിച്ചു കൊടുത്താൽ എത്ര ബാത്ത് ആണ് ചാർജ് എന്ന് നമുക്കറിയാം . അതിൽ തന്നെ പല തരത്തിലുള്ള കാറുകൾ ഉണ്ട് , അതുപോലെ തന്നെ ടാക്സിയും ഉണ്ട്. ടാക്സിക് 20 ബാത്ത് ബുക്കിംഗ് ചാർജ് കൊടുക്കണം . നമ്മൾ യാത്രക്കായി  നിക്കുമ്പോൾ ധാരാളം മഞ്ഞ നിറത്തിലുള്ള ടാക്സികൾ കാണാം , സ്ഥലം പറയുമ്പോൾ അവർ സാധാരണ ഒരു റേറ്റ് പറയും പക്ഷെ  എപ്പോഴും മീറ്റർ ഇട്ടു പോകുന്നതാണ് ലാഭം . ചില സ്ഥലങ്ങളിൽ മീറ്റർ ഇട്ടു പോകില്ല , ട്രാഫിക് ആണ് എന്ന് പറയും അപ്പോൾ നമുക്ക് Grab ടാക്സി ഉപയോഗിക്കാം . നമ്മുടെ നാട്ടിലെ പോലെ തന്നെ എക്സ്പ്രസ്സ് വേകളിൽ ടോൾ ഉണ്ടാകും അതിനു അവർ ഹൈവേ എന്നാണ് പറയുക . അതുകൊണ്ടു നമ്മൾ ഒരു ഫിക്സഡ് റേറ്റ് പറഞ്ഞുറപ്പിച്ചാണ് യാത്ര എങ്കിൽ ഹൈവേ ആര് കൊടുക്കും എന്നതിനെ കുറിച്ച് കേറുന്നതിനു മുമ്പേ ഒരു ധാരണ ഉണ്ടാക്കണം . ബസിലും ട്രെയിനിലും ഞങ്ങൾ യാത്ര ചെയ്തില്ല . പിന്നെ tuktuk എന്ന ഓട്ടോറിക്ഷ അത്ര ചീപ്പ് ഒന്നും അല്ല , കാരണം യൂറോപ്യൻസ് ഒകെ അതിനെ ഒരു വലിയ സംഭവം ആയി ആണ് കണക്കാക്കുന്നത് , അത് കൊണ്ട് നല്ല പോലെ പേശാതെ അതിൽ യാത്ര ചിലവേറിയതാകും .

10 . ഭക്ഷണം :

മറ്റു നാട്ടിൽ പോയി നമ്മുടെ ഭക്ഷണം കഴിക്കുന്നതോളം ബോര് പരിപാടി വേറെ ഇല്ലന്ന് ചിന്തിക്കുന്ന  ആളാണ് ഞാൻ , അത് കൊണ്ട് തന്നെ മുഴുവൻ നേരവും നല്ല തായ് ഭക്ഷണം തന്നെയാണ് കഴിച്ചത് . രാവിലെ ബ്രേക്ഫാസ്റ് ഹോട്ടലിൽ ബുക്ക് ചെയ്തിരുന്നു , ചില ദിവസങ്ങളിൽ 7 -eleven ആശ്രയിച്ചു , നല്ല ഉഗ്രൻ കോൾഡ് കോഫി കിട്ടും, പിന്നെ അവര് എല്ലാറ്റിലും ഐസ് ഇട്ടാണ് കുടിക്കുക , കുറച്ചു ദിവസം അത് ശീലിച്ചപ്പോൾ വല്ലാതെ ഇഷ്ടം ആയി . ഉച്ച ഭക്ഷണം മിക്ക ദിവസങ്ങളിലും യാത്രക്കിടയിൽ ആയിരിക്കും , സീ ഫുഡ് ബുഫേ ഒകെ ട്രൈ ചെയ്തു . തായ് സ്ട്രീറ്റ് ഫുഡ് ഒരു രക്ഷയുമില്ല , അപാര ടേസ്റ്റ് ആണ് . ഒരു ദിവസം ഏതെങ്കിലും ക്രൂയിസ് ഡിന്നർ ട്രൈ ചെയ്യാം. പല്ലി , പാറ്റ , പുഴു , തേൾ , പുൽച്ചാടി മുതലായവ ഒകെ കിട്ടുമെങ്കിലും ട്രൈ ചെയ്യാൻ തോന്നിയില്ല . ഫ്ലോട്ടിങ് മാർക്കറ്റിൽ നിന്ന് മുതല  ഇറച്ചി ഒന്ന് ട്രൈ ചെയ്തു  , നല്ല ടേസ്റ്റ് ആയിരുന്നു . സ്ട്രീറ്റ് ഫുഡ് കുറച്ചു നേരം കൂടുതൽ ഫ്രൈ ചെയ്യാൻ പറഞ്ഞാൽ നന്നായിരിക്കും. ഇതൊക്കെ പറഞ്ഞാലും ഒന്നും കഴിക്കാതെ ഇറങ്ങി പോകുന്ന കുറെ ഇന്ത്യക്കാരെ കാണാൻ സാധിച്ചു , അങ്ങനെ ഉള്ളവർക്ക് എല്ലായിടത്തും ധാരാളം ഇന്ത്യൻ ഹോട്ടൽസ് ഉണ്ട് .


11 . അവിടെയുള്ള യാത്രകൾ എങ്ങനെ ബുക്ക് ചെയ്യാം :  

പ്രൈവറ്റ് ആയി  യാത്ര ചെയ്യുമ്പോൾ ചെലവ് വളരെ കൂടുതൽ ആയിരിക്കും , പ്രത്യേകിച്ച് യാത്ര ചെലവ് . അതുകൊണ്ടു നമുക്ക് അവിടെ ചെന്നിട്ടു പല തരത്തിലുള്ള പാക്കേജുകൾ ബുക്ക് ചെയ്യാം . KLOOK  എന്ന അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക , അതിൽ നിങ്ങൾ പോകേണ്ട സ്ഥലം കൊടുത്താൽ വിവിധ തരത്തിലുള്ള പാക്കേജുകൾ ലഭിക്കും , മാത്രമല്ല എല്ലാ എൻട്രി ഫീസുകൾക്കും ഇളവും ലഭിക്കും . നേരിട്ടു പോയി ബുക്ക് ചെയ്യുന്നതിനേക്കാൾ 25 മുതൽ 50 ശതമാനം വരെ ലാഭം കിട്ടും. പക്ഷെ അതിലും ഉണ്ട് ചില പ്രശ്നങ്ങൾ , ഇവരുടെ മിക്ക പിക്കപ്പുകളും ഒരു പ്രത്യേക സ്ഥലത്തു നിന്നാകും , നമ്മൾ കൃത്യ സമയത്തു അവിടെ എത്തേണ്ടി വരും , ഒരിക്കൽ ട്രാഫിക് കാരണം ഞങ്ങൾ താമസിക്കുകയും ഞങ്ങളുടെ ബസ് പോകുകയും ചെയ്തിരുന്നു . ചിലപ്പോൾ KLOOK  നെകാൾ കുറഞ്ഞ റേറ്റിൽ ലോക്കൽ ഏജൻസികൾ നിങ്ങൾക്കു പാക്കേജ്സ് തരും , അവരുടെ ആക്ടിവിറ്റീസ് നേരത്തെ തന്നെ ചോദിച്ചു മനസ്സിലാക്കി ബുക്ക് ചെയ്യുക . ഞങ്ങൾ ചിലതു അങ്ങനെയാണ് ചെയ്തത് , അതിന്റെ ഗുണം അവര് ഹോട്ടലിൽ വന്നു പിക്ക് ചെയ്തോളും എന്നുള്ളതാണ് . കൂടാതെ അവര് കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാണ് , നമ്മളെ കൂട്ടാതെ അവര് ഒരിക്കലും പോകില്ല . ഒരു തവണ ഞങ്ങളെ അവര് വേറൊരു വാനിൽ മാറി കയറ്റുകയും , പിന്നീട് മനസ്സിലായപ്പോൾ പ്രൈവറ്റ് കാറിൽ ഞങ്ങൾക്ക് പോകേണ്ട സ്ഥലത്തു എത്തിക്കുകയും ചെയ്തു . പിന്നെ സിറ്റി ടൂർ ഒകെ ആണെങ്കിൽ ഒരു ടാക്സിക്കാരനുമായി കരാറിൽ എത്തി യാത്ര ചെയ്യാവുന്നതാണ്.

12 . ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , അവിടെ മിക്ക ആളുകൾക്കും ഇംഗ്ലീഷ് നല്ല വശമില്ല . അതുകൊണ്ടു നിങ്ങളുടെ ഗ്രാമർ എല്ലാം മറന്നു , ഓരോ വാക്കുകൾ പെറുക്കി സംസാരിച്ചാൽ അവർക്കു പെട്ടെന്ന് കാര്യം പിടി കിട്ടും. ഇംഗ്ലീഷ് തായ് ട്രാൻസ്ലേറ്റർ , ഗൂഗിൾ ട്രാൻസ്ലേറ്റർ മുതലായവ ഉപയോഗിച്ചും നിങ്ങള്ക്ക് കൂടുതൽ കാര്യങ്ങൾ സംസാരിക്കാം .

13 . നിങ്ങള്ക്ക് ആവശ്യമുള്ള കാശ്  തായ് ബാത്തിൽ കരുത്തേണ്ടതാണ്. 500 ബാത്തിൽ താഴെയുള്ള ഉപയോഗങ്ങൾക്കു അവർ ക്രെഡിറ്റ് കാർഡ് സ്വീകരിക്കത്തില്ല . ആവശ്യത്തിനുള്ള കാശു നാട്ടിൽ നിന്ന് തന്നെ മാറ്റി വരുന്നതാണ് നല്ലതു . കൊച്ചി എയർപോർട്ടിൽ നിന്നാണ് മാറ്റുന്നതെങ്കിൽ അവിടെ 4 ഏജൻസികൾ  ഉണ്ട്,  അന്നത്തെ റേറ്റ് എല്ലായിടത്തും ഒന്ന് ചോദിച്ചിട്ടു മാറുന്നതായിരിക്കും നല്ലതു . ഞങ്ങൾ ആദ്യം ചോദിച്ചത് ഫെഡറൽ ബാങ്ക് കൗണ്ടറിൽ ആണ് , അവര് പറഞ്ഞു എല്ലായിടത്തും ഒരേ റേറ്റ് ആണെന്ന് , ഭാഗ്യത്തിന് ഞങ്ങൾ കാശു എടുത്തിട്ടില്ലായിരുന്നു , കാശു എടുത്തു തിരിച്ചു വന്നപ്പോൾ മറ്റു കൗണ്ടറുകളിൽ കൂടി അന്വേഷിച്ചു , അത് കൊണ്ട് 2000 രൂപ അപ്പോൾ തന്നെ ലാഭം കിട്ടി .  കൂടുതൽ കാശു നിങ്ങള്ക്ക് വേണ്ടി വന്നാൽ ഇന്ത്യൻ റുപ്പി ആയി കയ്യിൽ എടുത്തു വക്കുക , അവിടെ ചെന്ന് എടിഎം കാർഡ് ഉപയോഗിച്ചാൽ ഒരു ട്രാന്സാക്ഷന് 500  രൂപ എക്സ്ട്രാ വേണ്ടി വരും. അവിടെ നിന്ന് നിങ്ങൾ മാറ്റുകയാണെങ്കിൽ അംഗീകൃത ഏജൻസികൾ മാത്രം ഉപയോഗിക്കുക . എല്ലാവരും പറയുന്നതു TT മണി എക്സ്ചേഞ്ച് ഉപയോഗിക്കാനാണ് , അല്ലെങ്കിൽ കള്ള നോട്ടുകൾ കിട്ടാൻ സാധ്യത ഉണ്ടത്രെ . KLOOK നമുക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടക്കാൻ പറ്റും , പക്ഷെ GRAB  എൻ്റെ കാർഡ് ഉപയോഗിക്കാൻ കഴിഞ്ഞില്ല .

14 . ഷോപ്പിംഗ് : 

ടൂറിസ്റ്റ് സ്ഥലങ്ങളിൽ  ഷോപ്പിംഗ് ചെലവേറിയതാണ് . കുറഞ്ഞ ചിലവിൽ ഷോപ്പിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ , ഇന്ദ്ര മാർക്കറ്റ്  , പ്രതുനാം മാർക്കറ്റ് , എന്നിവ തുണിത്തരങ്ങൾക്കും , പ്ലാറ്റിനം മാൾ  ഇലക്ട്രോണിക് സാധനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ് .  ഫസ്റ്റ് ക്ലാസ് ഡ്യൂപ്ലിക്കേറ്റ് ബ്രാൻഡഡ് ഡ്രെസ്സുകൾ, ഷൂസ് , ബാഗ്സ് എന്നിവ  നിങ്ങള്ക്ക് മാർക്കറ്റിൽ നിന്ന് ലഭിക്കും. വില പേശി വാങ്ങാൻ മറക്കണ്ട . ഇലക്ട്രോണിക് സാധനങ്ങൾ നിങ്ങൾക്കു വിലക്കുറവിൽ ലഭിക്കുമെങ്കിലും വാങ്ങാതിരിക്കുന്നതാണ് നല്ലതെന്നാണ് മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് എനിക്ക് മനസിലായത്. ഷോപ്പിംഗ് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം , നിങ്ങൾ ഹാൻഡ് ബാഗ്ഗജ് ഒൺലി ടിക്കറ്റ് ആണ് എടുത്തതെങ്കിൽ 7 kg കൂടുതൽ ലഗ്ഗജ് ഉണ്ടെങ്കിൽ എക്സ്ട്രാ ചാർജ് അടക്കേണ്ടി വരും .  അങ്ങനെ ഷോപ്പിംഗ് ചെയ്യുന്നവരാണെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ചെക്ക് ഇൻ  ലഗേജ് കൂടി  ബുക്ക് ചെയ്യുക , അതിനു  നിങ്ങൾക്ക്  ചെറിയ തുക മാത്രമേ എക്സ്ട്രാ വരുകയുള്ളു .

15 . ഒരു ട്രാവലോഗ് അല്ലെങ്കിൽ കൂടി ഞങ്ങൾ പോയ സ്ഥലങ്ങൾ കൂടി ഇതിൽ ചേർക്കുന്നു. Sreeracha ടൈഗർ റിസേർവ് , പട്ടയ വോക്കിങ് സ്ട്രീറ്റ് , കോറൽ ഐലൻഡ് , അൽകാസർ ഷോ , പട്ടായ ബീച്ച് , Sanctuary of truth , പട്ടായ ഫ്ലോട്ടിങ് മാർക്കറ്റ് , Khaosan സ്ട്രീറ്റ് , make - long ട്രെയിൻ മാർക്കറ്റ് , Dameon ഫ്ലോട്ടിങ് മാർക്കറ്റ് , ബാങ്കോക്ക് സിറ്റി , സഫാരി വേൾഡ് , മറൈൻ പാർക്ക് .